ഒ.എൻ.വി കവിതാ പുരസ്കാരം നസീറ പുതിയോട്ടിലിന്

മേപ്പയ്യൂർ: പ്രശസ്ത കവി ഒ.എൻ.വി കുറുപ്പിൻ്റെ സ്മരണാർത്ഥം ഉത്തരകേരള സാഹിത്യ വേദി ഏർപ്പെടുത്തിയ ഒ.എൻ.വി കവിതാ പുരസ്കാരത്തിന് നസീറ പുതിയോട്ടിൽ അർഹയായി. ‘ഹൃദയം പൂക്കുന്ന നേരം’ എന്ന കവിതാ സമാഹാരമാണ് നസീറയെ കവിതാ പുരസ്കാരത്തിന് അർഹയാക്കിയത്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം .

ഫിബ്രവരി 26 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ സംഗീത കലാക്ഷേത്രം ഹാളിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വെച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ പുരസ്കാരം സമ്മാനിക്കും.സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ പുതിയോട്ടിൽ മൊയ്തീൻ്റെയും കുഞ്ഞാമിനയുടെയും മകളായ നസീറ നിലമ്പൂർ ജില്ലാ ആശുപത്രി ഫിസിഷ്യൻ ഡോ.ഖാജാ ഹുസൈൻ്റെ ഭാര്യയാണ്

Comments

COMMENTS

error: Content is protected !!