DISTRICT NEWSVADAKARA

തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും പയ്യോളിയിൽ

പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷൻ  എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും(നവംബർ 2,3) നാളെയുമായി പയ്യോളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിക്കും. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തിലെയും ഏഴ് നഗരസഭയിലെയും കോർപ്പറേഷനിലെയും 4, 7 തരം തുല്യതാ പഠിതാക്കൾ, പത്താംതരം, പന്ത്രണ്ടാം തരം തുല്യതാ പഠിതാക്കൾ,  പ്രേരക്മാർ എന്നിവർ കലാ മത്സരത്തിൽ മാറ്റുരയ്ക്കും.

മൂന്നിന് നടക്കുന്ന സമാപന സമ്മേളനം വൈകിട്ട് അഞ്ചുമണിക്ക് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ വി. ടി ഉഷ സമ്മാനദാനം നിർവഹിക്കും.ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സാക്ഷരതാ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button