KERALA
തൃശ്ശൂരില്‍ മുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം
തൃശ്ശൂർ :പെരുമ്പിലാവില്‍ മുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം. പുത്തംകുളം കുണ്ടുപറമ്പിൽ നീനയ്ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന ഇവരുടെ കയ്യിൽ നായ കടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഇവരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരില്‍ മറ്റൊരാള്‍ക്കും തെരുവുനായയുടെ കടിയേറ്റു. ചിറ്റാട്ടുകര നടുപന്തിയിൽ കടവല്ലൂർ സ്വദേശി ആഷിക്കിനെയാണ് തെരുവുനായ കടിച്ചത്. ബൈക്ക് ഓടിക്കവേയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ആഷിക്കിനെ പ്രതിരോധ വാക്‌സീൻ എടുക്കാനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Comments