KOYILANDILOCAL NEWS
കീഴരിയൂർ വില്ലേജിൽ നെടുമ്പൊയിൽ ഭാഗത്ത് ധർമ്മംകുന്ന് മലയിൽ പ്രവർത്തിച്ച വൻ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി
പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിൽ കൊയിലാണ്ടി റെയിഞ്ചിലെ കീഴരിയൂർ വില്ലേജിൽ നെടുമ്പൊയിൽ ഭാഗത്ത് ധർമ്മംകുന്ന് മലയിൽ പ്രവർത്തിച്ച വൻ വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തി. ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 700 ലിറ്റർ വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസ്സെടുത്തു.
വ്യാജവാറ്റു നടത്തുന്നതിനായി ഉപയോഗിക്കുന്ന വാറ്റ് സെറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും എക്സൈസ് പാർട്ടി മലയിൽ നിന്നും കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ വാറ്റു കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ സബീറലി പി.കെ ,
ഐ.ബി. പ്രിവൻ്റീവ് ഓഫീസർ പ്രജിത്ത്.വി, ഗേഡ് പി.ഒ ജയരാജ് സി ഇ ഒ മാരായ രാജീവൻ , നൈജീഷ് എന്നിവർ പങ്കെടുത്തു.
Comments