LOCAL NEWS
തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു
പ്രായത്തിന്റെ പരിമിതികള്‍ കടന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം പൂര്‍ത്തിയാക്കിയ 75 വയസ്സിന് മുകളില്‍ പ്രായമുള്ള തൊഴിലാളികളെ ആദരിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 26 തൊഴിലാളികളെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായാണ് ആദരം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, തൊഴിലുറപ്പു മേറ്റുമാര്‍, തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments