LOCAL NEWS
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ധർണ നടത്തി.
കീഴരിയൂർ- മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ INTUC യുടെ ആഭിമുഖ്യത്തിൽ കീഴരിയൂർ പോസ്റ്റാഫീസിനു മുന്നിലും ഗ്രാമ പഞ്ചായത്താഫീസിനു മുന്നിലും മാർച്ചും ധർണാ സമരവും നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സിക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു സി പ്രസിഡണ്ട് ശശി കല്ലട അധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ , ചുക്കോത്ത് ബാലൻ നായർ, കെ.കെ.ദാസൻ, വിജയൻ കെ.കെ പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, ജലജകുറുമയിൽ, സവിത നിരത്തിൻ്റെ മീത്തൽ, ടി.പി യൂസഫ്, കെ.എം. നാരായണൻ, ദാസൻ എടക്കുളംകണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Comments