KOYILANDILOCAL NEWS
തോട് നവീകരണം തുടങ്ങി
കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ പുറക്കാട് ഗോവിന്ദമേനോന്‍ കെട്ടു മുതല്‍ കിഴൂരിലെ നെയ്‌വാരണി വരെയുള്ള തോട് വര്‍ഷങ്ങളായി പായലും പാഴ്‌ച്ചെടികളും നിറഞ്ഞ് ഒഴുക്കില്ലാതെ കിടക്കുകയാണ്. തോടിനെ വീണ്ടെടുത്ത് വെള്ളം സുഗമമായി ഒഴുകുന്നതിന് കേരള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കയാണ്. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തോടിനെ വീണ്ടെടുക്കുന്നതിന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 500 മീറ്റര്‍ വൃത്തിയാക്കിക്കഴിഞ്ഞു. കെ.ദാസന്‍ എം.എല്‍.എ തോട് നിര്‍മാണ പ്രവൃത്തി സന്ദര്‍ശിച്ചു. പണി പൂര്‍ത്തിയാവുന്നതോടെ തോടിലൂടെ തെളിനീരൊഴുകും.
Comments