മുചുകുന്ന് യു പി സ്കൂളിൽ ‘കാലം തെറ്റിയ കാലാവസ്ഥ, ഫോട്ടോ പ്രദർശനം

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റ സഹകരണത്തോടെ യായിരുന്നു പരിപാടി. പരിപാടിയുടെ ഉദ്ഘാടനം അവാർഡ് ജേതാവ് രാഘവൻ അരിക്കുളം നിർവഹിച്ചു. പി ജ്യോതി ശ്രീ അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ സുനിത കക്കുഴിൽ, പി കെ രജിന, പി സബീന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കൺവീനർ എ ടി വിനീഷ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!