CALICUTDISTRICT NEWSKOYILANDI
തോരായിക്കടവ് പാലം ടെണ്ടർ വിജ്ഞാപനമായി.
കൊയിലാണ്ടി. തോരായിക്കടവ് പാലം ടെണ്ടർ നടപടികളായി. ഈ മാസം 24 വരെ ടെണ്ടറിൽ പങ്കെടുക്കാൻ അവസരമുണ്ട്. പൂർണ്ണമായും കിഫ്ബി ഫണ്ടുപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. ഈ നിലയിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിർമിക്കുന്ന ആദ്യ പാലമാണിത്. 265 മീറ്റർ നീളമുള്ള പാലത്തിന് 21 കോടി 61 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തിയായാൽ പൂക്കാട് ടൗണിൽ, ദേശീയ പാതയിൽ നിന്ന് കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഇപ്പോൾ കണയങ്കോട് കുനിയിൽ കടവ് പാലം വഴിയോ വേണം സംസ്ഥാന പാതയിലെത്താൻ. കിഴക്കൻ മേഖലയിലുള്ളവർക്ക് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലെത്താനുള്ള എളുപ്പവഴിയുമാണിത്. അപ്രോച്ചു റോഡുകൾക്കുള്ള ഭൂമി മുൻകൂറായി വിട്ടുകിട്ടിയത് കൊണ്ടാണ് ടെണ്ടർ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചതെന്ന് സ്ഥലം എം എൽ എ കാനത്തിൽ ഒമീല അറിയിച്ചു.
Comments