KERALAMAIN HEADLINES

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയായി ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ദൈവകൽപനയനുസരിച്ച് മകൻ ഇസ്മയിലിനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്.

ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാ ഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്‍റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. 

മൈലാഞ്ചിയണിഞ്ഞ കൈകളും, അത്തർ പൂശിയ പുത്തൻ വസ്ത്രങ്ങളുമണിഞ്ഞുള്ള ഈദ് നമസ്കാരമാണ് പെരുന്നാൾ ദിനത്തിൽ പ്രധാന പ്രാർത്ഥനാകർമ്മം. പിന്നെ ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കലും കളിചിരി തമാശ വർത്തമാനങ്ങളും പാട്ടുകളുമെല്ലാമായി പെരുന്നാളിന്‍റെ ആഘോഷപ്പെരുമയിലേക്ക് ഓരോ കുടുംബവും കടക്കും.ഇതെല്ലാം പെരുന്നാൾ ദിനത്തെ സവിശേഷമാക്കുന്നു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button