Uncategorized
ദുരഭിമാനക്കൊല; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ വെട്ടിക്കൊന്നു
അഹമ്മദാബാദ്: ഇതര ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തി. ഹരേഷ് കുമാര്‍ സോളങ്കി എന്നയാളെയാണ് ഭാര്യ ഊര്‍മ്മിളയുടെ വീടിന് പുറത്ത് എട്ടംഗ സംഘം വെട്ടിക്കൊന്നത്. ഊര്‍മ്മിളയുടെ വീട്ടുകാരുമായി സംസാരിക്കാനെത്തിയ വനിതാ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് കൊലപാതകം.
സംഭവത്തില്‍ പ്രതികളായ ഊര്‍മ്മിളയുടെ പിതാവ് ദഷ്‌റത് സിങ് സാലയടക്കം എട്ടു പ്രതികളെയും പിടികൂടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ആറു മാസം മുമ്പാണ് കച്ചിലെ ഗാന്ധിധാം സ്വദേശിയായ ഹരീഷ് ഊര്‍മ്മിളയെ വിവാഹം ചെയ്തത്. എന്നാല്‍ രക്ഷിതാക്കള്‍ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
രണ്ട് മാസം ഗര്‍ഭിണിയായ ഊര്‍മ്മിളയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാന്‍ സുരഷ് കുമാര്‍ സോളങ്കി വനിതാ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. സംഘത്തിനൊപ്പം ഒരു വനിതാ കോണ്‍സ്റ്റബിളും ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.
ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ ഊര്‍മ്മിളയുടെ രക്ഷിതാക്കളോട് സംസാരിക്കുമ്പോള്‍ പുറത്ത് സര്‍ക്കാര്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു ഹരേഷ്. ചര്‍ച്ച കഴിഞ്ഞതിന് ശേഷമാണ് കാറില്‍ നിന്നിറക്കി ഹരേഷിനെ ആക്രമികള്‍ വെട്ടിയത്.
Comments