ദുരിതാശ്വാസത്തിൽ വിദ്യാഭ്യാസ സഹായവും പരിഗണിക്കുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധിയും ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഡിജിറ്റൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും ലോകകേരളസഭാ പ്രതിനിധികളുമായും ഓൺലൈൻ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ കുട്ടിയുടെയും അധ്യാപകർ തന്നെ അവർക്ക് ക്ലാസ്സെടുക്കുന്ന രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസത്തെ മാറ്റും. കുട്ടികൾക്ക് അവരുടെ ആശയം പങ്കുവെക്കാനും ചോദ്യം ചോദിക്കാനുമുള്ള അവസരം ലഭ്യമാക്കും. ഇൻറർനെറ്റ് കണക്റ്റിവിറ്റി പ്രശ്നം പരിഹരിക്കാനാവും സർവീസ് പ്രൊവൈഡർമാരുമായുള്ള ചർച്ചയിൽ ഇക്കാര്യം പരിഗണിച്ചു.
പഠിക്കുന്ന കുട്ടികൾക്കായി മാർക്കറ്റിൽ ലഭ്യമാകുന്ന തുകയെക്കാൾ കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ നിർമ്മാതാക്കളുമായി ബന്ധപ്പെടുന്നിതും പദ്ധതിയുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.