KOYILANDILOCAL NEWS
ദേശീയതാരങ്ങളെ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുപ്പിച്ചില്ലെന്ന്പരാതി
കൊയിലാണ്ടി: ദേശീയതാരങ്ങളെ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുപ്പിച്ചില്ലെന്ന് പരാതി.കേരള സൈക്കിൾ പോളോ അസോസിയേഷൻ ചേമഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇന്നലെ നടത്തിയ സെലക്ഷൻ ടൂർണമെൻ്റിലാണ് കൊയിലാണ്ടി ജി വി എച്ച് എസ് എസി ലെ ദേശീയ താരങ്ങളായ ജനിക, ആർദ്ര, ജാൻവി എന്നീ വിദ്യാർത്ഥികളെ മത്സരിപ്പിക്കാതിരുന്നത്. മാത്രമല്ല പരസ്യമായി ഇവരെ അപമാനിച്ചതായും വിദ്യാർത്ഥികൾ പറയുന്നു.
സൈക്കിൾ പോളോ അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരമാണ് വിദ്യാർത്ഥികളെ മാറ്റിനിർത്താൻ കാരണം. മത്സരത്തിൽ പങ്കെടുപ്പിക്കാത്തതിനാൽ ഇവരുടെ അവസരം നഷ്ടമായിരിക്കുകയാണ്. ഇതെത്തുടർന്ന് കുട്ടികൾ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാറിന് പരാതി നൽകി. പരാതിയെ തുടർന്ന് അസോസിയേഷൻ ഭാരവാഹികളോട് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments