KOYILANDILOCAL NEWS
ദേശീയപണിമുടക്ക് ജീവനക്കാര്‍ പണിമുടക്ക് റാലി നടത്തി
മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി. കൊയിലാണ്ടി താലൂക്ക് റാലി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സിന്ധുരാജൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എം പി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു. താലൂക്ക് ചെയർമാൻ ആർ എം രാജൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ഷാജിമ, കെ ജി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി പി ശശികുമാർ എന്നിവർ സംസാരിച്ചു. വി പി സദാനന്ദൻ, കെ പി രാജൻ, സി പി സതീശൻ, കെ ശാന്ത, എക്സ് ക്രിസ്റ്റിദാസ്, പി ജി രാമചന്ദ്രൻ, എം കെ കമല, കെ മിനി, കെ കെ ബാബു, ഡി കെ ബിജു, വി അനുരാജ്, സി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Comments