ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം; താലപ്പൊലി ഉത്സവം മാർച്ച് 24-28

കൊയിലാണ്ടി: ഉപ്പാലക്കണ്ടിഭദ്രകാളി ക്ഷേത്രം താലപ്പൊലി ഉത്സവം മാർച്ച് 24 മുതൽ 28 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. 24 ന് രാവിലെ 10 മണി കൊടിയേറും. അന്ന് രാത്രി ഏഴുമണിക്ക് തിരുവായുധം എഴുന്നള്ളിപ്പ്. ഒമ്പതുമണിക്ക് യക്ഷനാരി നാടകം.25 ന് വൈകീട്ട് മൂന്നുമണിക്ക് പൂത്താലപ്പൊലി. രാത്രി ഒമ്പതു മണിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം. തുടർന്ന് ഗാനസന്ധ്യ, 26 ന് ചെറിയ വിളക്ക്. വൈകീട്ട് ഏഴുമണിക്ക് രാമസിംഹൻ്റെ പ്രഭാഷണം. രാത്രി 10 മണിക്ക് മാനസജപ ലഹരി. 27 ന് വലിയ വിളക്ക്. രാത്രി ഏഴുമണിക്ക് പോരൂർ ഉണ്ണികൃഷ്ണൻ, കല്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ ഇരട്ട തായമ്പക .9.30 ന് സംഗീത വിരുന്ന്. 28 ന് താലപ്പൊലി. വൈകുന്നേരം 6.45 ന് നാന്തകം എഴുന്നള്ളിപ്പ്. തുടർന്ന് വർണ്ണ വിസ്മയം തീർക്കുന്ന കരിമരുന്നു പ്രയോഗം.

Comments

COMMENTS

error: Content is protected !!