KOYILANDILOCAL NEWS
ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് അപകടം
ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി വീടിന്റെ മതിലില്‍ ഇടിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. കൊയിലാണ്ടി കോഴിക്കോട് ദേശീയപാതയില്‍ പൂക്കാട് പഴയ ഉര്‍വശി ടാക്കീസിനു സമീപമായിരുന്നു അപകടം.കണ്ണൂര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്ക് ലോറി.
അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന യാത്രികര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞു. ലോറി നിയന്ത്രണം വിട്ട് സമീപത്തെ പുതിയപുരയില്‍ നാരായണന്റെ വീടിന്റെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. മുന്നാറില്‍ നിന്നും ഇരിക്കൂറിലേക്ക് പോവുകയായിരുന്നു കാര്‍.
Comments