KOYILANDILOCAL NEWS
ദേശീയ പാതയോരത്തെ താനിക്കുളം നഗരസഭ ഏറ്റെടുത്ത് സംരക്ഷിക്കണം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർവില്ലേജ് ഓഫീസിന് സമീപം കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർവില്ലേജ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ജലസ്രോതസായ താനിക്കുളം സ്വകാര്യ വ്യക്തിയിൽ നിന്ന് കൊയിലാണ്ടി നഗരസഭ ഏറ്റെടുക്കണമെന്ന് എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയോരത്തായി സ്ഥിതി ചെയ്യുന്ന ജലാശയത്തിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കൊണ്ടിട്ട് മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാലിന്യം പൂർണമായി നീക്കം ചെയ്തു ചുറ്റും കെട്ടി സംരക്ഷിക്കണം. സുമേഷ് ഡി.. ഭഗത് അധ്യക്ഷ്യം വഹിച്ചു. എ ടി വിനീഷ്, ബി ദർശിത്, ചൈത്ര വിജയൻ, അജീഷ് പൂക്കാട്, അശ്വതി ബാലകൃഷ്ണൻ, അശ്വിൻ രമേഷ്, ബൈജു അരങ്ങാടത്ത് എന്നിവർ സംസാരിച്ചു
Comments