CALICUTDISTRICT NEWSKOYILANDI
ദേശീയ മെഡല്‍ ജേതാവിന് സ്വീകരണം
കൊയിലാണ്ടി: ഡല്‍ഹിയില്‍ നടന്ന ദേശീ. സ്‌കൂള്‍ ഗെയിംസ് ബോക്‌സിങ്ങ് മത്സരത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ മുഹമ്മദ് അഫ്‌സറിന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും പൗരാവലിയുടെയും നേതൃത്വത്തില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. 45 വിദ്യാര്‍ഥികള്‍ കേരളത്തിനായി ബോക്‌സിങ്ങ് ഗോഥയിലിറങ്ങിയെങ്കിലും അഫ്‌സര്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് മാത്രമെ മെഡല്‍ നേടാന്‍ കഴിഞ്ഞുള്ളു. പ്രമുഖ ബോക്‌സിങ്ങ് പരിശീലകരായ താഫിര്‍ അലി, സെയ്ദ് മുഹമ്മദ് അര്‍ഷക് എന്നിവര്‍ക്ക് കീഴിലാണ് അഫ്‌സര്‍ പരിശീലനം നേടിയത്. പ്രിന്‍സിപ്പല്‍ ടി.കെ.ഷെറീന, പ്രധാനാധ്യാപിക കെ.കെ.വിജിത, പി.ടി.എ.പ്രസിഡന്റ് രജീഷ്, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
പടം. തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ നിന്ന് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഹമ്മദ് അഫ്‌സറിന് സ്‌കൂളിന്റെ ആങിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം
പടം. തിരുവങ്ങൂര്‍ എച്ച്.എസ്.എസില്‍ നിന്ന് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഹമ്മദ് അഫ്‌സറിന് സ്‌കൂളിന്റെ ആങിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം
Comments