കിണറില്‍ വീണ ആടിനെ രക്ഷിച്ചു

പേരാമ്പ്ര: അബദ്ധത്തിൽ കിണറിൽ വീണ, ചക്കിട്ടപാറ കൊത്തിയ പാറയില്‍ അമ്പാട്ട് വര്‍ക്കിയുടെ ആട്ടിന്‍ കുട്ടിയെ പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷിച്ചു. ഫയര്‍ ഏന്റ് റെസ്ക്യൂ ഓഫീസ്സര്‍ ആര്‍ ജിനേഷ് കിണറ്റിലിറങ്ങിയാണ് ആടിനെ രക്ഷപ്പെടുത്തിയത്. സി പി ഗിരീഷ്, പി സി പ്രേമൻ, വി കെ നൗഷാദ്, എന്‍ എം ലതീഷ്, അന്‍വര്‍ സാലിഹ്, വി കെ ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!