ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിരോധ സംഗമം
കൊയിലാണ്ടി: മതേതര ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന, ഇന്ത്യയുടെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.ടി.എ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ വര്‍ഗീകരിക്കാനുള്ള ഹിഡന്‍ അജണ്ടയാണ് ഈ നയത്തിന്റെ പിറകിലുള്ളതെന്നും ഫെഡറല്‍ നയങ്ങളെ തകര്‍ക്കുന്ന ഈ നയം പിന്‍വലിക്കണമെന്നും ജില്ലാതല പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് കേളു വേട്ടന്‍ പഠന കേന്ദ്രം ഡയരക്ടര്‍ കെ.ടി.കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ആവശ്യമായ മാനവ വിഭവശേഷിയെ രൂപപ്പെടുത്തുക, നവലിബറല്‍ സാമ്പത്തിക ശാസ്ത്രത്തിന് അനുഗുണമായ തലമുറയെ സൃഷ്ടിക്കുക തുടങ്ങിയ പ്രതിലോമ ചിന്തകളാണ് ഈ നയത്തിന് പുറകിലുള്ളത്. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് ബി. മധു അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി ആര്‍.എം.രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് ഡി.കെ.ബിജു, ജില്ലാ കമ്മിറ്റിയംഗം ആര്‍.കെ.ദീപ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി.രാജീവന്‍ സ്വാഗതവും സബ് ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.