അരിക്കൊമ്പനെ വനത്തില്‍ തുറന്നുവിട്ടു

അരിക്കൊമ്പനെ വനത്തില്‍ തുറന്നുവിട്ടു. നിലവിൽ ആനയുടെ ആരോഗ്യം തൃപ്തികരമെന്നാണ് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ ഭാഗത്താണ് ആനയെ തുറന്നു വിട്ടത്. ഒരു രാത്രി മുഴുവന്‍ ആനയെ ലോറിയില്‍ നിര്‍ത്തി നിരീക്ഷിച്ച ശേഷമാണ് തുറന്നുവിട്ടത്.

 

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയില്‍ പറഞ്ഞു. തേനി സ്വദേശി ഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം. അതേസമയം എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയിലെ കോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!