ധർണ്ണാസമരം സംഘടിപ്പിച്ചു


മേപ്പയ്യൂർ: നാളീകേര സംഭരണ അപാകത പരിഹരിക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക, കർഷക ക്ഷേമനിധി ബോർഡ് പ്രാബല്യത്തിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു  മേപ്പയ്യൂരിൽ കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരൻ കൽപ്പത്തൂർ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയംഗം സി എം ബാബു, പൂക്കോട്ട് ബാബുരാജ്, സി രാമദാസ്, കെ പി രാമചന്ദ്രൻ, സി പി ബാലൻ നായർ, കൊല്ലർ കണ്ടി വിജയൻ, ഷബീർ ജന്നത്ത്, അനിൽകുമാർ അരിക്കുളം, കെ കെ. സീതി, ടി പി മൊയ്തീൻ, യു കെ അശോകൻ, ഇ കെ ശശി, വിശ്വനാഥൻ കീഴരിയൂർ എന്നിവർ സംസാരിച്ചു. അശോകൻ പെരുമ്പട്ടാട്ട്, കൂനിയത്ത് നാരായണൻ, സുരേന്ദ്രൻ ചങ്ങരംവള്ളി, പ്രകാശൻ എളങ്കൂറ്റിൽ, പി പി രാമദാസ്, വാസു മാസ്റ്റർ, വി കെ ബാബുരാജ്‌ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!