നഗരം കയ്യടക്കി തെരുവുനായ്ക്കള്‍
വടകര നഗരത്തിൽ തമ്പടിച്ച് പെറ്റുപെരുകുന്ന തെരുവുനായ്ക്കൾ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിയുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നായകൾ കടുത്ത ഭീഷണിയാവുകയാണ്. പെട്ടന്ന് കുറുകെച്ചാടുന്നത് നിമിത്തമുള്ള അപകടങ്ങൾ ഇവിടെ പതിവായിരിക്കുന്നു. ചിലപ്പോൾ വാഹനത്തിന് പിറകെ ഓടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നഗരമധ്യത്തിൽ പൊതുറോഡിലാണ് അമ്മപ്പട്ടികൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത്.
ഇപ്പോൾ മൃഗസ്നേഹികൾ ധാരാളമുള്ളത് കൊണ്ട്, ഇവയ്ക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നവരുണ്ട്. അതുകൊണ്ട് മനുഷ്യർക്കെതിരായ അക്രമവാസനകൾ നഗരത്തിലെ സ്ഥിരം അന്തേവാസികളിൽ കുറവാണ്. നാട്ടിൻപുറങ്ങളിൽ നിന്ന് പുതുതായി നഗരത്തിലെത്തുന്നവയാണ് അക്രമവാസന പ്രകടിപ്പിക്കുന്നത്. ഏതായാലും തിരക്കുപിടിച്ച നഗരത്തിൽ തമ്പടിക്കുന്ന നായ്ക്കളുടെ കൂട്ടം ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. ഇവയെ വന്ധ്യംകരണ കേന്ദ്രത്തിലേക്ക് മാറ്റാനോ പുനരധിവാസ കേന്ദ്രങ്ങളുണ്ടാക്കി, ഭക്ഷണം നൽകി പരിപാലിക്കാനോ യാതൊരു ശ്രമവും നഗരസഭാ അധികൃതർ നടത്തുന്നില്ലെന്ന പരാതി ജനങ്ങൾക്കുണ്ട്.