DISTRICT NEWSKOYILANDILOCAL NEWS
നഗരസഭ ആരോഗ്യ വിഭാഗം പരിശോധന തുടരുന്നു ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാൻ നിർദേശം
കൊയിലാണ്ടി: വൃത്തിഹീനമായ സാഹചര്യത്തില്‍ സ്റ്റേഡിയത്തിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന സെഞ്ച്വറി ബേക്കറി യൂണിറ്റ് അടച്ചുപൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം വഴിയരികില്‍ ചാക്കില്‍ നിക്ഷേപിച്ച മാലിന്യം പരിശോധനയ്ക്കിടയിലാണ് സെഞ്ച്വറി ബേക്കറിയുടെ പേരുള്ളത് കണ്ടെത്തിയത്.
തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ബേക്കറി നിര്‍മ്മാണ യൂണിറ്റില്‍ പരിശോധന നടത്തിയത്. തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും കൂടാതെ അഞ്ച് ലിറ്റര്‍ പഴകിയ എണ്ണയും പിടിച്ചെടുത്തു. തലശ്ശേരി സ്വദേശി ഹാരിസിന്റ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി .പരിശോധനയ്ക്ക് ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.രമേശന്‍ ‘ജെ.എച്ച്.ഐ.കെ.കെ.ശ്രീജ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Comments