നഗര പാതയോരങ്ങൾ എൽഇഡി പ്രഭയിലേക്ക്‌

കോഴിക്കോട്‌: നഗര മേഖലയിലെ പാതയോരങ്ങളിലെ തെരുവുവിളക്കുകൾ പൂർണമായി എൽഇഡിയിലേക്ക്‌ മാറ്റുന്നതിനുള്ള കോർപറേഷൻ പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങി. ബുധനാഴ്‌ച മാനാഞ്ചിറക്ക്‌ സമീപത്തെ വിളക്കുകൾ എൽഇഡിയാക്കി മാറ്റി പദ്ധതിക്ക്‌ തുടക്കമായി. കരാർ ഏജൻസിയായ കർണാടക ഇലക്‌ട്രോണിക്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ജീവനക്കാരാണ്‌ ബൾബ്‌ മാറ്റിയത്‌.
ഊർജ സംരക്ഷണത്തിന്റെ ഭാഗമായി നഗരത്തിലെ എല്ലാ വിളക്കുകളും എൽഇഡിയാക്കുന്ന പദ്ധതി സർക്കാർ അംഗീകാരം ലഭിച്ചാൽ ആറ്‌ മാസത്തിനകം പൂർത്തിയാക്കും. പലയിടങ്ങളിലും വിളക്കുകൾ കേടായും മറ്റും കത്തുന്നില്ലെന്ന്‌ പരാതിയുണ്ട്‌. വിളക്കുകൾ കേടായാൽ രണ്ട്‌ ദിവസത്തിനകം ഏജൻസിയിലെ ജീവനക്കാർ അറ്റകുറ്റപ്പണി നടത്തും. ആപ്‌ വഴിയാകും ഈ സംവിധാനം. ആപ്‌ വഴി പരാതി നൽകാം. പരിഹരിച്ചില്ലെങ്കിൽ ഏജൻസി പിഴ നൽകേണ്ടിവരും.
Comments

COMMENTS

error: Content is protected !!