ANNOUNCEMENTS
കന്നഡ നടന് പുനീത് രാജ് കുമാർ അന്തരിച്ചു
കന്നഡ ചലച്ചിത്ര നടന് പുനീത് രാജ് കുമാർ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്ന മരണം. പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കന്നട സിനിമയിലെ ഇതിഹാസ താരം രാജ് കുമാറിൻ്റെ മകനാണ് പുനീത്. അപ്പു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്തു.
Comments