KERALA
നടിയെ ആക്രമിക്കൽ: മുഴുവൻ രേഖകളും നൽകണമെന്ന ദിലീപിന്റെ കേസിൽ ഇന്ന് വിധി
കൊച്ചി> നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ 32 രേഖകള്‍ ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കും
നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി സനല്‍കുമാറിനെ ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില്‍ അതിനുള്ള അപേക്ഷ ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. പരിശോധനക്ക് അടുത്ത തിങ്കളാഴ്ച വരെയാണ് കോടതി സമയം അനുവദിച്ചിട്ടുള്ളത്.
Comments