CALICUTDISTRICT NEWSLOCAL NEWS

നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് കോർപ്പറേഷൻ നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അടുക്കളയിൽ ദീർഘനേരം ചെലവഴിക്കുന്നവരുടെ ജോലി ഭാരം ലഘൂകരിക്കുന്ന പദ്ധതിയാണ് കോമൺകിച്ചൻ.

2022-23 സാമ്പത്തിക വർഷത്തിൽ 13 കോമൺകിച്ചണുകളാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കുന്നത്. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി ചടങ്ങിൽ അധ്യക്ഷയായിരുന്നു. കൗൺസിലർമാരായ രാജീവ്, ഗിരിജ ടീച്ചർ, ടി കെ ഷമീന, നവാസ് വാടിയിൽ, രജനി, മുൻ കൗൺസിലർ പേരോത്ത് പ്രകാശൻ, വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്‌ എം, എ ഡി എസ് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ, സെക്രട്ടറി വിലാസിനി, വാർഡ് കൺവീനർ അനൂപ് മാസ്റ്റർ കെ സി, അടുക്കള കോമൺ കിച്ചൻ സംരംഭക സഫീറ ടി കെ എന്നിവർ സംസാരിച്ചു. 

ഈ പദ്ധതി പ്രാവർത്തികമായതോടെ മറ്റുള്ള മേഖലകളിൽ സമയം ചെലവഴിക്കാനും സംരംഭക മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള അവസരമൊരുങ്ങും. കോഴിക്കോട് കോർപറേഷൻ പരിധിയിലെ വനിതാ സംരംഭക ഗ്രൂപ്പുകൾ കോമൺ കിച്ചണ് ആവശ്യമായി വരുന്ന മൊത്തം പദ്ധതി തുകയുടെ 75% (പരമാവധി 3,75,000/- രൂപ) സബ്സിഡി ആയി ഗുണഭോക്തൃ ഗ്രൂപ്പിന് നല്കി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button