പട്ടികജാതി പ്രൊമോട്ടര്‍മാരുടെ നിയമനം

കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിലേക്ക് 2020 മാര്‍ച്ച് 31 വരെ പട്ടികജാതി പ്രൊമോട്ടറായി  നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.  അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കാം.  ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും.  ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ   സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ  അപേക്ഷയോടൊപ്പം ഹാജരാക്കണം.
താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ് ( 6 മാസത്തിനകം എടുത്തത്), വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തകരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ – 0495 2370379.
Comments

COMMENTS

error: Content is protected !!