Uncategorized
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടത്തി
കൊയിലാണ്ടി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊരയങ്ങാട് പുതിയ തെരു മഹാ ഗണപതി ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടത്തി.സദനം രാജേഷിൻ്റെ നേതൃത്വത്തിൽ, വിഷ്ണു കൊരയങ്ങാടിൻ്റെ ശിക്ഷണത്തിൽ എൻ.കെ.ഹരിത്താണ് ചെണ്ടമേള അരങ്ങേറ്റം നടത്തിയത്. കൊരയങ്ങാട് വാദ്യസംഘത്തിൻ്റെ വിദ്യാർത്ഥികളും ചെണ്ടമേള അരങ്ങേറ്റത്തിൽ പങ്കാളികളായി. നിരവധി മേള ആസ്വാദകർ എത്തിയിരുന്നു.
Comments