നാട്ടുകാരുടെ കൂട്ടായ്മ – കീഴ്പയ്യൂരില്‍ കൊയ്ത്ത് – ഉത്സവമാക്കി
മേപ്പയ്യൂര്‍ : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് കീഴ്പയ്യൂരില്‍ വിളവെടുക്കാറായ മുഴുവന്‍ നെല്ലും വെള്ളത്തില്‍ മുങ്ങിപ്പോയി. കൊയ്‌തെടുക്കുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാതെ കൃഷിക്കാര്‍ നെല്ല് ഉപേക്ഷിക്കേണ്ടുന്ന സ്ഥിതി വന്നു. അപ്പോഴാണ് യോജിപ്പിന്റെ മേഖല ഉയര്‍ന്നു വന്നത്.മേപ്പയൂരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് രൂപികരിച്ച യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് ടാസ്‌ക്ക് ഫോഴ്സ്, ഹരിത കര്‍മ്മ കാര്‍ഷിക സേന, പാടശേഖരസമിതികള്‍, ഗ്രാമ പഞ്ചായത്ത്,, കൃഷിക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡ് വികസന സമതി, എന്നിവര്‍ ഒന്നിച്ചു പാടത്തിലിറങ്ങി. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശാലമായ വയലില്‍ ഓരോ കോണില്‍ നിന്നാണ് കൊയ്ത്ത്് നടത്തിയത്.
കൊയ്‌തെടുത്ത നെല്ല് കരക്കെത്തിക്കുന്നതില്‍ യൂത്ത് ടാക്‌സ് ഫോഴ്‌സിന്റെയും, സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം ശ്രദ്ധേയമായി.മഴയുടെ കാഠിന്യം കുറയുകയും, വെള്ളം ഇറങ്ങുകയും ചെയ്തതു അനുഗ്രഹമായി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് മെമ്പര്‍ അഷിത നടുക്കാട്ടില്‍, വാര്‍ഡ് മെമ്പര്‍ സറീന ഒളാറ, വികസന സമതി കണ്‍വീനര്‍മാരായ കെ.കെ.സുനില്‍കുമാര്‍, എ.കെ.ബാലകൃ ഷണന്‍, കെ.കെ.ചന്തു എന്നിവര്‍ സംബന്ധിച്ചു.
കൊയ്ത്തുല്‍സവത്തിന് കാര്‍ഷിക കര്‍മസേന പ്രസിഡണ്ട് കെ.കെ.കുഞ്ഞിരാമന്‍, സെക്രട്ടരി വി.കുഞ്ഞിരാമന്‍ കിടാവ്, ടാസ്‌ക്ക് ഫോഴ്‌സ് ജന.കണ്‍വീനര്‍ പി.കെ.ഷിം ജിത്ത്, കണ്‍വീനര്‍ സുരേഷ് ഓടയില്‍, പാടശേഖരസമതി സെക്രട്ടരി പുറക്കല്‍ സൂപ്പി;കമ്മന ഇസ്മയില്‍, കെ.എം.കൃഷണന്‍, എടയിലാട്ട് ഉണ്ണി, റിന്‍ ജുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.