KOYILANDILOCAL NEWS

‘നാട്ടുമാഞ്ചോട്ടില്‍ ഫല വൃക്ഷ സംരക്ഷണ സമിതി’ ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി രൂപവല്‍ക്കരിച്ച ‘നാട്ടുമാഞ്ചോട്ടില്‍ ഫലവൃക്ഷ സംരക്ഷണ സമിതിയുടെ’ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ നിര്‍വ്വഹിച്ചു. മുരളീധരന്‍ നടേരി അദ്ധ്യക്ഷനായിരുന്നു. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എ  ഇന്ദിര,കൗണ്‍സിലര്‍ എന്‍ എസ്സ് വിഷ്ണു, പി എം പ്രഭാകരന്‍, ആര്‍ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.പരിസ്ഥിതി സംരക്ഷണവും ജീവിത ശൈലിയും എന്ന വിഷയത്തില്‍ ജയചന്ദ്രന്‍ കുറുവങ്ങാട് പ്രഭാഷണം നടത്തി. പ്രദേശത്തെ മികച്ച കര്‍ഷകരായ രാഘവന്‍ മണലൊടി , പത്മനാഭന്‍ സ്മിതം, മറിയുമ്മ കുപ്പേരി, രവി മഠത്തില്‍, ഗോപാലന്‍ നായര്‍ പീടിക വളപ്പില്‍,ബാലന്‍ നായര്‍ പുതിയോട്ടില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button