CRIME
നാലാമതും പെൺകുട്ടി; മൂത്ത പെൺമക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം പിതാവ് തൂങ്ങി മരിച്ചു
നാലാമതും പെൺകുട്ടി ജനിച്ചതിൽ പ്രകോപിതനായ പിതാവ് മൂന്ന് പെൺമക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം തൂങ്ങി മരിച്ചു. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിൽ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. രസിക് സോളങ്കി(35) എന്ന യുവകർഷകൻ കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞതിന് പിന്നാലെ തൂങ്ങി മരിച്ചു. മക്കളായ അഞ്ജലി (7), റിയ (5), ജൽപ (3) എന്നിവരുടെ മൃതദേഹങ്ങൾ വീടിനടുത്തുള്ള കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി.
ഇയാളുടെ ഭാര്യ പത്ത് ദിവസം മുമ്പ് നാലാമതും പെൺകുട്ടിയെ പ്രസവിച്ചിരുന്നു. ഇതിൽ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസും സംഭവത്തിന് കാരണം ഇക്കാര്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓരോ കുഞ്ഞുങ്ങളെയായി കിണറ്റിൽ എറിഞ്ഞ ശേഷമാണ് സോളങ്കി ആത്മഹത്യ ചെയ്തത്. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നാലാമത്തെ കുഞ്ഞും അവരുടെ വീട്ടിലായിരുന്നുവെന്നും പൊലീസ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സോളങ്കി. ഇയാൾ ലോക്കൽ പൊലീസിന്റെ ഗ്രാം രക്ഷക് ദൾ ജവാനായും ജോലി ചെയ്തിരുന്നു.
Comments