നാലു ദിവസം അടിപൊളി ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

ഓണ്‍ലൈന്‍ വിപണന രംഗത്തെ മെഗാ ഗ്രൂപ്പായ ഫ്‌ലിപ്കാര്‍ട്ടില്‍ പുത്തൻ ഓഫറുകള്‍. ജൂണ്‍ 13 മുതല്‍ 16 വരെ ബിഗ് സേവിങ് ഡെയ്‌സ് സെയില്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 12 മണി മുതൽ ഓഫറുകള്‍ ലഭ്യമാകും.

സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വെയറബിള്‍സ്, ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങൾക്ക്  മോട്ടറോളാ, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, അസൂസ്, റിയല്‍മി, പോക്കോ, ബ്രാൻ്റുകളിൽ ഓഫർ വാഗ്ദാനം ചെയ്യുന്നു.

എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം കിഴിവ് നല്‍കും.ചില സ്മാര്‍ട് ഫോണ്‍ ഓഫറുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.  വാങ്ങുന്നവര്‍ക്ക് നോകോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ടും ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ചില മോഡല്‍ ഫോണുകള്‍ക്ക് പകുതി വിലയ്ക്ക് വരെ ലഭിക്കും.

സ്മാര്‍ട് ടിവികള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 75 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളും 75 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഫ്‌ലിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ഉല്‍പന്നങ്ങള്‍ക്കും ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിലില്‍ വിലക്കിഴിവുണ്ടാകും എന്നും കമ്പനി സൈറ്റിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Comments

COMMENTS

error: Content is protected !!