നാളികേര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ പച്ചത്തേങ്ങ സംഭരിച്ചു തുടങ്ങി
നാളികേര മേഖലയിൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ആഭിമുഖ്യത്തിൽ വിപുലമായി പച്ചത്തേങ്ങ സംഭരിച്ചു തുടങ്ങി . മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം നാരായണൻ സംഭരണ കേന്ദ്രം കുന്നമതിൽ നിന്ന് തേങ്ങാ ശേഖരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കാർഡ് വിതരണം നാളികേര വികസന കോർപ്പറേഷൻ ഡയറക്ടർ പി വിശ്വൻ നിർവഹിച്ചു. മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത് കോർപ്പറേഷൻ എംഡി എ കെ സിദ്ധാർത്ഥൻ, ടി കെ ചന്ദ്രൻ, വി വി സുധാകരൻ, അഡ്വക്കേറ്റ് സുനിൽ മോഹൻ, ടി കെ രാധാകൃഷ്ണൻ, വി പി ഇബ്രാഹിംകുട്ടി, രാജൻ ഈ എസ്, കൃഷി ആഫീസർ വിദ്യ എന്നിവർ സംസാരിച്ചു സംസ്ഥാന നാളികേസന കോർപ്പറേഷൻ മലബാറിൽ അൻപതോളം സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലെ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ചൊവ്വ വ്യാഴം എന്നീ ദിവസങ്ങളിൽ ആണ് കിലോഗ്രാമിന് 32 രൂപ വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്. കൊയിലാണ്ടി മുബാറക്ക് റോഡിൽ സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്താണ് സംഭരണ കേന്ദ്രം തുടങ്ങിയിരിക്കുന്നത്.