നാളെയുടെ നന്മക്കായ് ലഹരിയോട് നോ പറയാം പരിപാടി ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെയുടെ നന്മക്കായ് ലഹരിയോട് നോ പറയാം നാളെയുടെ നന്മക്കായ് ജനതയുടെ കരുതൽ പരിപാടി കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷനായി. റിട്ട: എക്സൈസ് ഇൻസ്പെക്ടർ കെ സി കരുണാകരൻ ബോധവൽക്കരണ ക്ലാസ് എടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനന്ദൻ, കെ ടി എം കോയ, ഷീബ ശ്രീധരൻ, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജ പട്ടേരി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ പി മുഹമ്മദ് മുഹ്സിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി ഇ ഒ കെ മണി നന്ദിയും പറഞ്ഞു.