നാളെ മുതൽ സ്വകാര്യ ബസ് നിരത്തിലിറങ്ങില്ല

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കി വർധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

 

അതേസമയം, പ്രശ്‌ന പരിഹാരത്തിനായി ബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ചർച്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചർച്ച.

 

നടത്തിപ്പിനുള്ള ചിലവ് താങ്ങാനാകാതെ കഴിഞ്ഞ ഒരു വർഷത്തിനകം മൂവായിരം സർവീസുകൾ നിർത്തിവച്ചുവെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. മിനിമം ചാർജ് ഉയർത്തുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 22ന് ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടർന്ന് അന്ന് സമരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

 

Comments

COMMENTS

error: Content is protected !!