നികുതി കൊള്ള സർക്കാറിന്റെ ഫാസിസ്റ്റ് മുഖം. കെ. പി. എസ്. ടി. എ
കോഴിക്കോട് :അമിതമായ നികുതി ചുമത്തി കേരളത്തിലെ ജനങ്ങളെ ദുരിതത്തിന്റെ വരുത്തിയിലേക്ക് തള്ളി വിടുന്ന ബഡ്ജറ്റ് നിർദേശങ്ങൾ ജനകീയ പ്രക്ഷോഭങ്ങളെ പരിഹാസിച്ചും പുച്ഛിച്ചും നടപ്പിലാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിന്റെ നിലപാട് തികഞ്ഞ ഫാസ്സിസമാണെന്ന് കെ. പി. എസ്. ടി. എ. സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് പറഞ്ഞു. കെ. പി. എസ്. ടി. എ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരുപത്തിരണ്ടായിരം കോടി രൂപയുടെ നികുതി സമാഹരണത്തിൽ തികഞ്ഞ അനസ്ഥ കാണിച്ച ഗവണ്മെന്റ് പാവങ്ങളെ പിഴിഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബാല സാഹിത്യ അവാർഡ് നേടിയ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂരിന് സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് കുമാർ നൽകി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അരവിന്ദൻ,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശ്യാം കുമാർ,ജില്ലാ സെക്രട്ടറി ടി . കെ. പ്രവീൺ കുമാർ, ജില്ലാ സെക്രട്ടറി. ടി. ടി.ബിനു,ദിൽഖുഫിൻ,ഇ. അശോകൻ, കെ. പി. വേണുഗോപാലൻ, മുനീർ എരവത്ത്, കെ. സി. ഗോപാലൻ, പി. എം ശ്രീജിത്ത്, ടി . അശോക് കുമാർ, ടി.ആബിദ്, സജീവൻ കുഞ്ഞോത്ത്, സജീവൻ വടകര, പി. ജെ ദേവസ്യ, പി. കെ. ഹരിദാസൻ, പി. കെ. കോയ, റഷീദ. എ, സുജയ. ടി. സി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രകടനത്തിൽ ആയിരത്തിൽ പരം അധ്യാപകർ പങ്കെടുത്തു തുടർന്ന് നടന്ന വനിത സമ്മേളനം കെ. കെ. രമ. എം. എൽ. എ. ഉദ്ഘാടനം ചെയ്തു പ്രസന്ന കരോളിൻ അധ്യക്ഷത വഹിച്ചു,ഷക്കീല. വി, നഫീസ. സി. വി, സുനന്ദ സാഗർ, ചിത്രരാജൻ, ഷെറീന. ബി എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എൻ. എസ്. യു ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണമണി അധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രൻ, കെ. പി.മനോജ് കുമാർ. കെ. എം. മണി, പി. പി. രാജേഷ്, യു. കെ. സുധീർ കുമാർ, സതീഷ് ബാബു എന്നിവർ സംസാരിച്ചു