CRIME

നിക്ഷേപകരിൽനിന്ന് പിരിച്ചെടുത്ത പണവുമായി മുങ്ങിയ കളക്ഷൻ ഏജൻറ് അറസ്റ്റിൽ

മലപ്പുറം: നിക്ഷേപകരിൽനിന്നു പിരിച്ചെടുത്ത പണം ബാങ്കിൽ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരൻ കക്കാട് സ്വദേശി പങ്ങിണിക്കാടൻ സർഫാസിനെ (42)ആണ് കർണാടകയിൽനിന്ന് പിടികൂടിയത്.  കഴിഞ്ഞ മാസം 28നാണ് ഇയാളെ കാണാതായത്. ഇടപാടുകാരിൽനിന്ന് വാങ്ങിയ തുക ബാങ്കിൽ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാസ് ബുക്കുകൾ പരിശോധനയ്ക്ക് കൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെയാണ് ഇയാളെ കാണാതായത്. 160 അക്കൗണ്ടുകളിൽ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങിയതായി ബാങ്കും പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓർഡിനേറ്ററുമായിരുന്നു സർഫാസ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button