നിപ : ജില്ലയിൽ സെപ്റ്റംബർ 18 മുതൽ ക്ലാസുകൾ ഓൺലൈനിൽ


നിപയുടെ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ ജില്ലയിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.

ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താൻ പാടില്ല. അങ്കണവാടികൾ, മദ്രസ്സകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടതില്ല. പൊതു പരീക്ഷകൾ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!