നിരീക്ഷണത്തിലുള്ളവർ വീട്ടിൽ തന്നെ കഴിയണം –  ജില്ലാ കലക്ടര്‍

കൊറോണ നിരീക്ഷണത്തിലുള്ളവർ  മറ്റുള്ളവരുമായി സമ്പർക്കം കൂടാതെ  വീട്ടിൽ തന്നെ കഴിയേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. യാതൊരു കാരണവശാലും  പുറത്തിറങ്ങാൻ പാടുള്ളതല്ല.  കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റെയും നാടിൻ്റെയും സുരക്ഷയ്ക്ക്  ഇത് പ്രധാനമാണ്.  എന്നാൽ ഈ നിർദേശം ചിലർ  ഗൗരവത്തിൽ എടുക്കുന്നല്ലെന്നും ഇത് വൈറസ് പകരുന്നതിന്  കാരണമാകാൻ സാദ്ധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയൊരു അശ്രദ്ധ പോലും നാടിൻ്റെ സുരക്ഷയ്ക്ക് ഭീഷണി ആവുകയാണ്. ആയതിനാൽ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ  നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
നിരീക്ഷണത്തിലുള്ളവർ വീടുകളിൽ തന്നെ ഉണ്ടെന്ന്  ജെ.പി എച്ച്. എ.മാർ / ജെ. എച്ച്.എ.മാർ കർശനമായി ഉറപ്പ് വരുത്തണം.
Comments

COMMENTS

error: Content is protected !!