അന്താരാഷ്ട വനദിനത്തിൽ ട്രൈബൽ കോളനിയിൽ, മോട്ടിവേഷൻ ക്ലാസ്

 പേരാമ്പ്ര: അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് മുതുകാട് – നരേന്ദ്രദേവ് ട്രൈബൽ കോളനിയിൽ മോട്ടിവേഷൻ ക്ലാസ്സ്, പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പേന നിർമ്മാണ പരിശീലനം, പേപ്പർ പൂക്കൾ, നാടൻ പാട്ടുകൾ അഗ്നി പ്രതിരോധ പ്രവർത്തന ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ സംഘടിപ്പിച്ച ചടങ്ങ് ഊരുമൂപ്പൻ ചന്തു ഉദ്ഘാടനം ചെയ്തു. ആശ വർക്കർ ഗീത അധ്യക്ഷയായിരുന്നു. മുൻ പ്രമോട്ടർ ശശി, പി ഇ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി സുരേഷ് സ്വാഗതം പറഞ്ഞു. ബി ആർ സി റിസോഴ്സ് പേഴ്സൺമാരായ ആർ കെ ഷിഞ്ചുജിത, ബിന്ദു, പി സി എം രജീഷ് എന്നിവർ വിവിധ സെക്ഷനുകൾ കൈകാര്യം ചെയ്തു.

Comments

COMMENTS

error: Content is protected !!