AGRICULTUREKERALAMAIN HEADLINES

നിരോധനം കഴിഞ്ഞു. കടലിന്റെ കനിവിൽ തീരമുണരുന്നു.

ട്രോളിങ്ങ് നിരോധനത്തിനുശേഷം തീരദേശ മുണർന്നു. മത്സ്യബന്ധനത്തിനായി പോയ ബോട്ടുകൾ ആദ്യ നിര വറുതിയുടെ സങ്കട കാലം കഴിഞ്ഞ് തിരിച്ചെത്തി.

52 ദിവസത്തെ നിരോധന കാലയളവിനുശേഷം ഞായറാഴ്‌ച പുലർച്ചെയോടെയാണ്‌ ബോട്ടുകൾ പോയത്‌.
കോവിഡ് കാലത്തെ രണ്ടുതവണയായുള്ള അടച്ചുപൂട്ടലും ട്രോളിങ്‌ നിരോധനവും തീര ദേശത്തിന്റെ നടുവൊടിച്ചു.

പലരും കിടപ്പാടം വരെ പണയം വച്ചാണ്  ബോട്ടുകൾ അറ്റകുറ്റപ്പണി തീർത്ത്‌ കടലിലിറക്കിയത്. ബാങ്കുകളിൽ വലിയ ബാധ്യതയുണ്ട്‌.

കോവിഡിനെ പ്രതിരോധിക്കാൻ ഓരോ ബോട്ടിലും 10 മുതൽ 15 വരെ തൊഴിലാളികളെ
യാണ് അനുവദിച്ചിട്ടുള്ളത്.

ചുമട്ടുതൊഴിലാളികൾ, ഐസ് കമ്പനികൾ, മൊത്ത, ചെറുകിട കച്ചവടക്കാർ, പാക്കിങ്‌, അനുബന്ധ തൊഴിലാളികൾ, വാഹനങ്ങൾ, ഡ്രൈവർമാർ തുടങ്ങി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നത്‌. നാലു മുതൽ അഞ്ചു ദിവസംവരെ കടലിൽ തങ്ങി മീൻപിടിക്കുന്ന ബോട്ടുകൾക്ക് പുലർച്ചെ മൂന്നുമുതൽ ഏഴുവരെ മാത്രമേ മീൻ വിൽപ്പന അനുവദിക്കൂ.

ഒരു ദിവസം പരമാവധി 35 ബോട്ടുകൾക്ക് മാത്രമേ മത്സ്യം വിൽക്കാനാവൂ. പെർമിറ്റെടുക്കാതെ മീൻപിടിക്കാനിറങ്ങിയാൽ നടപടിയുണ്ടാവും. ഹാർബറിലേക്ക് പ്രവേശിക്കാനും മൻപിടിക്കാനും ഏഴുദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് തൊഴിൽ പരമായ ആവശ്യങ്ങൾക്ക് പ്രവേശനം അനുവദിക്കും.
ഇതരസംസ്ഥാന തൊഴിലാളികളെത്താൻ വൈകിയതിനാൽ 70 ശതമാനത്തോളം പ്രദേശിക തൊഴിലാളികൾ തന്നെയാണ് ബോട്ടിൽ കയറിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാനും വാർത്താവിനിമയ സംവിധാനങ്ങൾ ബോട്ടുകളിൽ നിർബന്ധമാക്കാനും ഫിഷറീസ് വകുപ്പ് നിർദേശം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button