ബീന്‍സ് @ 90, തക്കാളി @ 65 പഴം, പച്ചക്കറി വിലകള്‍ കുതിച്ചുയരുന്നു

നി  ത്യോപയോഗ പച്ചക്കറികളുടെ വില ഉയരുന്നു. ബീന്‍സ്, തക്കാളി, പച്ചമുളക്, കാരറ്റ്, ചെറിയ ഉള്ളി, പാവയ്ക്ക, നാരങ്ങ എന്നിവയുടെ വില 60 കടന്നു. കല്യാണ സീസണും വേനലുമാണ് തലസ്ഥാനത്തെ പഴം പച്ചക്കറി വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കിയത്.
തമിഴ്നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറിയുടെ അളവ് ഗണ്യമായി കുറഞ്ഞതും വിലക്കയറ്റത്തിനു പ്രധാന കാരണം. വേനല്‍മഴ തമിഴ്നാട്ടില്‍ ലഭിക്കാത്തതിനാല്‍ പച്ചക്കറി ഉത്പാദനത്തില്‍ കുറവുണ്ടായി.

 

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളുടെ വിലയിലും കൂടുതലാണ് നാടന്‍ പച്ചക്കറികള്‍ക്ക്. നാടന്‍ തക്കാളിക്ക് വില 80 കടന്നു. പൊതുവിപണിയിലെ വിലയുമായി ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറിയുടെ വിലയ്ക്കും കാര്യമായ വ്യത്യാസമില്ല.

 

നാരങ്ങ കിലോയ്ക്ക് 170 രൂപയാണ് പൊതുവിപണിയില്‍. ഒരു നാരങ്ങയ്ക്ക് ഏഴുമുതല്‍ പത്തുരൂപ വരെ വിലയുണ്ട്. പച്ചക്കറിവില കൂടിയതോടെ കിറ്റുകളില്‍ നല്‍കുന്നത് പല പച്ചക്കറി വ്യാപാരികളും നിര്‍ത്തി. റംസാന്‍ വ്രതം ആരംഭിച്ചതോടെ പഴവര്‍ഗങ്ങളുടെ വിലയും ഉയരുകയാണ്.
Comments
error: Content is protected !!