LOCAL NEWS
നിറഞ്ഞ സദസ്സുകൾ ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമങ്ങൾ ശ്രദ്ധേയമാകുന്നു.
കൊയിലാണ്ടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാ തലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം നിറഞ്ഞ സദസ്സുകളെ കൊണ്ട് ശ്രദ്ധേയമാകുന്നു. കൊയിലാണ്ടി മേഖലാ സംഗമത്തിൽ 11റെയ്ഞ്ച്കളിലെ നൂറുകണക്കിന് മുഅല്ലിംകളും സംഘടനാ പ്രതിനിധികളുമാണ് കളങ്കമില്ലാത്ത ആദർശവും നിലപാടും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ച
തങ്ങളുടെ അവിസ്മരണീയമായ സംഭവം വിവരങ്ങൾ കൂടുതൽ മനസ്സിലാക്കുവാനും ആത്മീയസാജു സായൂജ്യമടയുന്നതിനുമായി എത്തിച്ചേർന്നത്.
മൂടാടി മദ്റസത്തു ഇഖ് വാനിയ്യയിൽ സംഘടിപ്പിച്ച കൊയിലാണ്ടി മേഖലാ അനുസ്മരണ സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ കെ ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി ഹസൈനാർ ഫൈസി ആമുഖഭാഷണം നടത്തി. മിർഷാദ് യമാനി മുഖ്യപ്രഭാഷണം നടത്തി. മുസാബഖ സംസ്ഥാന മത്സര ജേതാക്കൾക്ക് സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്
എ പി പി തങ്ങൾ ഉപഹാരം നൽകി. മേഖലാ സെക്രട്ടറി എൻ കെ ബഷീർ ദാരിമി സ്വാഗതം പറഞ്ഞു.
അബ്ദുറഹ്മാൻ ഹൈത്തമി, അഹ്മദ് ദാരിമി മുചുകുന്ന്, അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുസ്സലാം ദാരിമി, അബ്ദുറഹിമാൻ ഹൈത്തമി, പി എം നൗഷാദ് അസ്ഹരി,
ടി മൊയ്തുഹാജി, അൻസാർ കൊല്ലം, ഷംസീർ പാലക്കുളം,
എ കെ സി പുളിയഞ്ചേരി, പി എം കോയ മുസ്ലിയാർ, എം ഷമീം മൗലവി, പി എം ലിയാഖത്തലി ദാരിമി, സി പി എ സലാം മൗലവി, പി കെ മുസ്തഫ ദാരിമി, സൈദ് മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ അസീസ് മൗലവി അരിക്കുളം, ആർ വി എ സലാം മൗലവി ഇർഫാൻ കാരന്തൂര്, മൊയ്തീൻകുട്ടി ബാഖവി, എ അഹ്മദ് മൗലവി സംസാരിച്ചു. മാവൂർ മേഖലാ സംഗമം ഇന്ന് രാവിലെ 10 മണിക്ക് കൂളിമാട് ഓഡിറ്റോറിയത്തിൽ നടക്കും. കെ കെ ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ ഉപാധ്യക്ഷൻ അബൂബക്കർ ദാരിമി ഒളവണ്ണ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ ട്രഷറർ അബ്ദുറസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും.
പി ഹസൈനാർ ഫൈസി പദ്ധതി വിശദീകരണം നിർവഹിക്കും.
മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ പി കോയ ഹാജി, പി ബാവ ഹാജി പൂവാട്ടുപറമ്പ്, പി കെ സാജിദ് ഫൈസി,
സി എ ശുക്കൂർ മാസ്റ്റർ സംബന്ധിക്കും.
Comments