നിർത്തിയിട്ട വാഹനം മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി

ബാ​ലു​ശ്ശേ​രി വ​ട്ടോ​ളി​ബ​സാ​റി​ന​ടു​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ  പി​ടി​കൂ​ടി.

വ​യ​നാ​ട് മു​ട്ടി​ൽ സ്വ​ദേ​ശിയായ കു​റ്റി​പി​ലാ​ക്കി​ൽ റ​ഹീ​സ് (24) ആ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന്റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കി​നാ​ലൂ​ർ സ്വ​ദേ​ശി​യാ​യ ക​ള​രി​യി​ൽ സു​ബൈ​റി​ന്റെ സ്കൂ​ട്ട​ർ പ്ര​തി മോ​ഷ്ടി​ച്ച​ത്. സു​ബൈ​ർ ഉ​ട​നെ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സി ഐ സു​രേ​ഷ് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ജൂ​നി​യ​ർ എ​സ് ഐ അ​ഫ്സ​ൽ, സി ​പി ​ഒ ജം​ഷി, ഡ്രൈ​വ​ർ ബൈ​ജു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യെ സം​ബ​ന്ധി​ച്ച് സൂ​ച​ന കി​ട്ടി​യ പൊ​ലീ​സ് സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പൂ​നൂ​രി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Comments

COMMENTS

error: Content is protected !!