നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് സംഭവം നടന്നത്. ഇവിടെ സ്വകാര്യ വ്യക്തിക്ക് പെട്രോള്‍ പമ്പിന് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന മതിലാണ് തകര്‍ന്നത്. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്. മറ്റ് തൊഴിലാളികള്‍ക്കും പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Comments

COMMENTS

error: Content is protected !!