സംസ്ഥാനത്തെ തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണം; നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണു രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

 

സംസ്ഥാനത്ത് തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. എങ്കിലും വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
Comments

COMMENTS

error: Content is protected !!