KOYILANDILOCAL NEWS
നിർമ്മാണത്തിലെ അപാകത; ഓവു ചാൽ തകർന്നു
പേരാമ്പ്ര: ചേനോളിയിലെ റേഷൻ കടക്ക് സമീപം പേരാമ്പ്ര, ചേനോളി,നൊച്ചാട് പി ഡബ്ള്യൂ ഡി റോഡിലെ ഓവുചാൽ തകർന്നു. ലോറി കയറി ഇറങ്ങിയതാണ് പെട്ടെന്ന് തകരാൻ കാരണമെങ്കിലും നിർമ്മാണത്തിലെ അപാകത നേരത്തെ ചൂണ്ടിക്കാണിച്ചതായി നാട്ടുകാർ പറയുന്നു. ഇടവിട്ട് ഇടവിട്ട് ക്രോസ് ബെൽറ്റ് ഇടാത്തത് കാരണം ഓവുചാൽ ഏതു നിമിഷവും തകരാമെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ്
ലോറി കയറിയത് ഒരവസരമായെടുത്ത് ഓവുചാൽ തകർന്നത്
Comments