രോഗത്തെ മറികടക്കാൻ സുമനസ്സുകളുടെ കനിവുതേടുകയാണ് കായണ്ണയിലെ സഹോദരങ്ങൾ

ഗുരുതരമായ തലാസീമിയ രോഗത്തെ മറികടക്കാൻ സുമനസ്സുകളുടെ കനിവുതേടുകയാണ് കായണ്ണയിലെ സഹോദരങ്ങൾ. മാട്ടനോട്-പള്ളിമുക്ക് സ്വദേശി ഷമീറിന്‍റെയും മുബീന കോറോത്തിന്റെയും മക്കളായ മുഹമ്മദ് ഷഹൽഷാ (11) യും ആയിഷാ തൻഹ (7) യുമാണ് കഴിഞ്ഞ ആറുവർഷമായി രക്താണുക്കളെ ബാധിക്കുന്ന ജനിതകരോഗത്തിന് ചികിത്സ തേടുന്നത്. വിദഗ്‌ധ ഡോക്ടർമാരുടെ പരിശോധനയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 ലക്ഷം രൂപയും അനുബന്ധ ചെലവുകളും ചികിത്സയ്ക്കായി വരുമെന്നാണ് കരുതുന്നത്.

കഠിനമായ വിളർച്ച, മഞ്ഞപ്പിത്തം, അസ്ഥികളുടെ വൈകല്യം തുടങ്ങിയവ ഈ രോഗാവസ്ഥ മൂലമുണ്ടാകുന്നു. മജ്ജ മാറ്റിവെച്ചാൽ തങ്ങളുടെ മക്കൾ സാധാരണ അവസ്ഥയിലേക്ക് എത്തുമെന്ന് അറിഞ്ഞതിന്‍റെ ആശ്വാസം രക്ഷിതാക്കൾക്കുണ്ട്. എന്നാൽ ഭീമമായ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ പകച്ചുനിൽക്കുകയാണ് ഷമീറും കുടുംബവും. മാട്ടനോട് യു.പി. സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുടേയും ഇതുവരെ നടത്തിയ ചികിത്സാ ചെലവുകളാൽതന്നെ ഈ നിർധനകുടുംബം സാമ്പത്തികമായി തകർന്നു.

ശസ്ത്രക്രിയയ്ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായും വാർഡ് മെമ്പർ പി.സി. ബഷീർ ചീഫ് കോ-ഓർഡിനേറ്റർ, പി.കെ. അബ്ദുസ്സലാം ചെയർമാൻ, അബ്ദുന്നാസർ തൈക്കണ്ടി ജനറൽ കൺവീനർ, ഷഹീർമുഹമ്മദ് ആർ. വർക്കിങ്‌ കൺവീനർ, സി.കെ. അബ്ദുൾഅസീസ് ട്രഷററുമായി കായണ്ണയിൽ സാമൂഹ്യ സന്നദ്ധ സേവകരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്. അക്കൗണ്ട് വിവരം-മുബീന കോറോത്ത്,

A/c No: 13230100139045

IFSC: FDRL 0001323 Mottanthara branch.

ഗൂഗിൾ പേ നമ്പർ: 7510742274

Comments

COMMENTS

error: Content is protected !!